ഭൂമി തരം മാറ്റാന്‍ ഇനി ചെലവേറും; 25 സെന്റില്‍ അധികമായാല്‍ മൊത്തം ഭൂമിക്കും ഫീസ് നല്‍കണമെന്ന് സുപ്രീം കോടതി

0

ന്യൂഡല്‍ഹി: കേരളത്തില്‍ ഇനി ഭൂമി തരം മാറ്റാന്‍ ചെലവേറും. തരം മാറ്റുന്ന വസ്തു 25 സെന്റില്‍ അധികമെങ്കില്‍ മൊത്തം ഭൂമിക്കും ഫീസ് നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ചാണ് പുതിയ ഉത്തരവ്. ഭൂമി തരംമാറ്റ ഫീസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. 25 സെന്റില്‍ കൂടുതല്‍ തരം മാറ്റുമ്പോള്‍ അധിക ഭൂമിയുടെ ഫീസ് മാത്രം നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.

2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 27 ( എ) പ്രകാരം തരംമാറ്റം ഫീസ് കണക്കാക്കുന്നതില്‍ നിന്ന് 25 സെന്റ് ഒഴിവാക്കാമെന്നയിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. ആയതിനാല്‍ ഇനിമുതല്‍ 25 സെന്റില്‍ കൂടുതല്‍ തരം മാറ്റുമ്പോള്‍ മൊത്തം ഭൂമിക്കും ഫീസ് നല്‍കേണ്ടി വരും

You might also like