ജിമെയിലിനെതിരെ അവതരിപ്പിക്കുന്ന എക്‌സ്‌മെയിലിന്റെ പുതിയ അപ്‌ഡേഷനുമായി മസ്‌ക്

0

ജിമെയിലിനെതിരെ അവതരിപ്പിക്കുന്ന എക്‌സ്‌മെയിലിന്റെ പുതിയ അപ്‌ഡേഷനുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ആദ്യം അവതരിപ്പിച്ച ലേ ഔട്ടില്‍ നിന്നും വ്യത്യസ്തമായ പുതിയ ഡിസൈന്‍ എക്‌സ്‌മെയിലിലുണ്ടാകുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

നിലവില്‍ എക്‌സ്‌മെയിലിനെ കുറിച്ചുള്ള ഒരു എക്‌സ് അക്കൗണ്ട് ഹോള്‍ഡറിന് മസ്‌ക് നല്‍കിയ മറുപടിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ജിമെയില്‍ ഉപയോഗിക്കുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കാനുള്ള ഏക മാര്‍ഗം @x.com ആണെന്ന നിമ ഓവ്ജിയെന്ന എക്‌സ് അക്കൗണ്ടിന്റെ പോസ്റ്റിനാണ് മസ്‌ക് മറുപടി നല്‍കിയിരിക്കുന്നത്. നല്ല സന്ദേശമാണിതെന്നും ഇമെയില്‍ അടക്കമുള്ള സന്ദേശമയക്കല്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള പുനര്‍വിചിന്തനം നടത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.

എക്‌സ്‌മെയിലിന് വ്യക്തിപരമായ രീതിയിലുള്ള സന്ദേശമയക്കാനുള്ള ഓപ്ഷനുണ്ടാകുമെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല മറ്റൊരു എക്‌സ് ഉപയോക്താവും എക്‌സ്‌മെയിലിനെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. എക്‌സ്‌മെയിലിന് വേണ്ടി കാത്തിരിക്കാനാവില്ലെന്നും ഇത് വന്നാല്‍ എക്‌സ്‌മെയില്‍ മാത്രമേ ഉപയോഗിക്കുകയുള്ളുവെന്നും മറ്റൊരു എക്‌സ് ഉപഭോക്താവും പറയുന്നു.

You might also like