തണുപ്പുകാലം പടിവാതിൽക്കൽ എത്തിയതോടെ ഓസ്‌ട്രേലിയയിൽ ഡേലൈറ്റ് സേവിങ് സമയം അവസാനിക്കുന്നു

0

മെൽബൺ: തണുപ്പുകാലം പടിവാതിൽക്കൽ എത്തിയതോടെ ഓസ്‌ട്രേലിയയിൽ ഡേലൈറ്റ് സേവിങ് സമയം അവസാനിക്കുന്നു. അടുത്ത മാസം അഞ്ചാം തീയതി മുതൽ രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിൽ ക്ലോക്കിലെ സമയം ഒരു മണിക്കൂർ പുറകോട്ട് മാറ്റും. ഇതോടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു മണിക്കൂർ അധികം ഉറങ്ങാൻ സാധിക്കുമെന്നതാണ് പ്രത്യേകത.

ഏപ്രിൽ അഞ്ചിന് പുലർച്ചെയാണ് ന്യൂ സൗത്ത് വെയ്ൽസ്, വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ, ടാസ്മാനിയ, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി എന്നിവിടങ്ങളിൽ സമയം പുനക്രമീകരിക്കേണ്ടത്. സ്മാർട്ട്‌ഫോണുകളും കമ്പ്യൂട്ടറുകളും സ്വയമേവ സമയം പുതുക്കുമെങ്കിലും പഴയ ക്ലോക്കുകളിലും കൈഘടികാരങ്ങളിലും മാറ്റങ്ങൾ നേരിട്ട് വരുത്തേണ്ടി വരും. എന്നാൽ ക്വീൻസ്‌ലാന്റ്, വെസ്റ്റേൺ ഓസ്‌ട്രേലിയ, നോർത്തേൺ ടെറിട്ടറി എന്നിവിടങ്ങളിൽ ഈ മാറ്റം ബാധകമല്ല

You might also like