ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് സോണിയ ഗാന്ധി

0

ന്യൂഡല്‍ഹി: ജെന്‍സികള്‍ക്ക് ഏറെ പ്രിയപ്പെട്ട സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും രാജ്യസഭാംഗവുമായ സോണിയ ഗാന്ധി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ യുവജനങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും പങ്ക് നിര്‍ണായകമാകുന്ന പശ്ചാത്തലത്തിലാണ് സോണിയ ഇന്‍സ്റ്റഗ്രാമിലെത്തിയതെന്നതാണ് ശ്രദ്ധേയം.

79കാരിയായ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വ്യാഴാഴ്ച രാവിലെയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നത്. പുറത്തിറങ്ങാനിരിക്കുന്ന തന്റെ ഓര്‍മപ്പുസ്‌കതകമായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ ആണ് ആദ്യ പോസ്റ്റ്. നിലവില്‍ 10,000ലേറെ പേര്‍ സോണിയയെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നുണ്ട്.

You might also like