വ്യാജ കോൾ; മുന്നറിയിപ്പുമായി ഒമാൻ ഇന്ത്യൻ എംബസി

0

മസ്‌കത്ത്‌: പാസ്‌പോർട്ടുകൾ, വിസകൾ, എമിഗ്രേഷൻ രേഖകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പണം ആവശ്യപ്പെട്ട് വരുന്ന വ്യാജ കോളുകൾ സംബന്ധിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി. വിശദാംശങ്ങൾ അറിയാമെന്ന രീതിയിൽ അജ്ഞാത കോളർമാർ ചില ഇന്ത്യൻ പൗരന്മാരെ ബന്ധപ്പെട്ടതായി വിവരം ലഭിച്ചു. വിളിക്കുന്നവർ വ്യക്തിയുടെ രേഖകളിൽ പ്രശ്‌നമുണ്ടെന്നും പണമടച്ചാൽ പരിഹരിക്കാമെന്നും വാഗ-്‌ദാനം ചെയ-്‌തേക്കാം. ​പാസ്‌പോർട്ടുകൾ, ഒമാൻ റസിഡന്റ് കാർഡുകൾ, തിരിച്ചറിയൽ രേഖകൾ, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവയുടെ പകർപ്പുകളോ ഫോട്ടോഗ്രാഫുകളോ അജ്ഞാതരുമായി പങ്കിടരുത്‌. വിളിക്കുന്നവർ ഉടനടി പണം നൽകണമെന്ന് ആവശ്യപ്പെടുകയോ വിസ റദ്ദാക്കൽ, നാടുകടത്തൽ, നിയമനടപടി, അറസ്റ്റ്, തൊഴിൽ നഷ-്‌ടം, മറ്റ് പ്രത്യാഘാതങ്ങൾ എന്നിവ പറഞ്ഞു ഭീഷണിപ്പെടുത്തുകയോ ചെയ്യുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും എംബസി അഭ്യർഥിച്ചു.

You might also like