
ശ്രദ്ധിക്കുക; ഈ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിലേക്ക് ഇന്ന് മുതൽ പോകേണ്ട
ദുബൈ: യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്-വിസ സേവന കേന്ദ്രങ്ങളിൽ നാലെണ്ണം ഇന്ന് മുതൽ പ്രവർത്തിക്കില്ല. മുസഫ, അൽ റീം, ദുബായ് ഇൻവെസ്റ്റ്മെന്‍റ് പാർക്ക്-1, ഷാർജ അൽ മജാസ് എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങൾ ഇന്ന് മുതൽ പ്രവർത്തിക്കില്ലെന്ന് ഇന്ത്യൻ എംബസിയാണ് അറിയിച്ചത്. ആകെ 16 പാസ്പോർട്ട്- വിസ സേവന കേന്ദ്രങ്ങളാണ് യുഎഇയിൽ ഉണ്ടായിരുന്നത്. നാലെണ്ണം നിർത്തിയതോടെ സേവന കേന്ദ്രങ്ങളുടെ എണ്ണം 12 ആയി കുറഞ്ഞു. പാസ്പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ ‘അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്’ ഔട്ട്സോഴ്സ് ചെയ്തതുമുതൽ എമിറേറ്റുകളിലായി ആകെ 16 കേന്ദ്രങ്ങളാണ് പ്രവർത്തിച്ചിരുന്നത്.
