
ദുബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് അനിശ്ചിത കാലത്തേക്ക് അടച്ചു
ദുബൈ: ദുബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. മേഖലയിലെ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് അടച്ചിടുന്നതെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകരെ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
