സൈബർ സുരക്ഷാ പരീക്ഷണത്തിനിടെ മൂന്ന് കമ്പനികളുടെ സിസ്റ്റം ‘ഹാക്ക്’ ചെയ്ത് ഗൂഗിൾ ജെമിനി
ന്യൂയോർക്: സൈബർ സുരക്ഷാ പരീക്ഷണത്തിനിടെ ഗൂഗിളിന്റെ ജെമിനി എ.ഐ മോഡൽ മൂന്ന് കമ്പനികളുടെ വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്. ഇന്റർനെറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ലഭിച്ചതോ ഊഹിച്ചെടുത്തതോ ആയ ക്രെഡൻഷ്യലുകൾ ഉപയോഗിക്കുകയും ചെയ്താണ് ജെമിനി സിസ്റ്റങ്ങളിൽ പ്രവേശിച്ചത്.
എഐ സംവിധാനങ്ങളുടെ സൈബർ സുരക്ഷാ ശേഷി വിലയിരുത്തുന്ന സ്വതന്ത്ര സ്ഥാപനമായ ഇറഗുലർ നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. സാധാരണ സൈബർ സുരക്ഷാ വിലയിരുത്തലിന്റെ ഭാഗമായാണ് പരീക്ഷണം നടത്തിയതെന്ന് ഗൂഗിൾ വ്യക്തമാക്കി.
