ഇന്ത്യയുടെ പക്കൽനിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാനൊരുങ്ങി ഇൻഡൊനീഷ്യ: കരാർ ഒപ്പുവെച്ചു

0

ജക്കാർത്ത: ഇന്ത്യയുടെ പക്കൽനിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാനുള്ള കരാറിൽ ഇൻഡൊനീഷ്യ ഒപ്പുവെച്ചതായി ഇൻഡൊനീഷ്യൻ പ്രതിരോധ മന്ത്രാലയം വക്താവ് റിക്കോ റിക്കാർഡോ  അറിയിച്ചു. 200-350 മില്യൺ ഡോളർ വരെയുള്ള ഒരു ഇടപാടിനെക്കുറിച്ച് ഇൻഡൊനീഷ്യമായി ചർച്ചകൾ പുരോഗമിക്കുന്നതായി ഇന്ത്യ-റഷ്യ സർക്കാരുകളുടെ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയറോസ്പേസ് 2023-ൽ പറഞ്ഞിരുന്നു.

സൈനിക ഹാർഡ്‌വെയറിന്റെയും പ്രതിരോധശേഷിയുടെയും, പ്രത്യേകിച്ച് സമുദ്ര മേഖലയിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമാണ് ഈ കരാറെന്ന് റിക്കോ പറഞ്ഞു. കരാറിന്റെ ആകെ മൂല്യം സ്ഥിരീകരിക്കാൻ വിസമ്മതിച്ചെങ്കിലും 2026 മാർച്ച് 9 മുതൽ മിസൈൽ സംവിധാനം വാങ്ങുമെന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചു.

You might also like