
ഇറാന്റെ പരമോന്നത നേതാവായി മൊജ്‌താബ ഖൊമേനി അധികാരമേറ്റതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായി മൊജ്‌താബ ഖൊമേനി അധികാരമേറ്റതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ഇസ്രയേൽ-യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖൊമേനിയുടെ പിൻഗാമിയായി മകൻ മൊജ്‌താബയെ തിരഞ്ഞെടുത്തതിനെതിരെയാണ് തലസ്ഥാനമായ ടെഹ്‌റാനിൽ ജനങ്ങൾ തെരുവിലിറങ്ങിയത്. ഇറാനിലെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്സ്പെർട്സ് ഞായറാഴ്ചയാണ് മൊജ്താബയെ പരമോന്നത നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്
