ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി ഇലോണ്‍ മസ്‌ക്

0

അമേരിന്‍ ഇലക്ട്രിക് വാഹന ഭീമന്‍മാരായ ടെസ്‌ലയുടെ വിപണി ഇന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. 2025-ല്‍ തന്നെ ടെസ്‌ല ഇലക്ട്രിക് കാറുകള്‍ കൂടി ഇന്ത്യന്‍ വാഹന വിപണിയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ പ്രവേശനത്തിലുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ സന്ദര്‍ശിക്കാനുള്ള നീക്കം പ്രഖ്യാപിച്ചിരിക്കുകയാണ് ടെസ്‌ലയുടെ മേധാവിയും അമേരിക്കയുടെ സര്‍ക്കാര്‍ പ്രതിനിധിയുമായ ഇലോണ്‍ മസ്‌ക്.

എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കാനുള്ള താത്പര്യം അറിയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആശയവിനിമയം നടത്താന്‍ സാധിച്ചത് വലിയ അംഗീകാരമായി കരുതുന്നു. ഈ വര്‍ഷത്തിന്റെ അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കാനും ആഗ്രഹിക്കുന്നുവെന്നാണ് ഇലോണ്‍ മസ്‌ക് എക്‌സില്‍ കുറിച്ചിരിക്കുന്നത്. 2024-ല്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാരണങ്ങളെ തുടര്‍ന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു.

You might also like