കശ്മീരില്‍ ഒളിഞ്ഞിരുന്ന ഭീകരരുടെ വെടിയേറ്റ് ഒരു സൈനികന് വീരമൃത്യു

0

ന്യൂഡല്‍ഹി | കശ്മീരിലെ ഉദ്ദംപൂരില്‍ സുരക്ഷാ പരിശോധനക്കിടെ ഒളിഞ്ഞിരുന്ന ഭീകരരുടെ വെടിയേറ്റ് ഒരു സൈനികന് വീരമൃത്യു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. സ്ഥലത്ത് സുരക്ഷാ സേനയും ജമ്മു കശ്മീര്‍ പോലീസും ചേര്‍ന്ന് ഭീകരരെ നേരിടുന്നതായാണ് വിവരം.

മൂന്ന് ഭീകരര്‍ വനമേഖലയില്‍ തമ്പടിച്ചിരിക്കുകയാണെന്നാണ് സൈന്യം അറിയിക്കുന്നത്. ഇവരുടെ സ്ഥാനം സൈനികര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കശ്മീരില്‍ സുരക്ഷാ പരിശോധനക്കിടെയാണ് ഒളിഞ്ഞിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തത്. വെടിയേറ്റ സൈനികനു വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്.

You might also like