ഖത്തറിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

0

ഖത്തറിൽ ഈ ആഴ്ച ചൂട് വാരാന്ത്യത്തിൽ 37 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് ഖത്തർ കാലാവസ്ഥാ വകുപ്പ്. പകൽ സമയത്ത് കാലാവസ്ഥ താരതമ്യേന ചൂടേറിയതായിരിക്കുമെന്നും വരും ദിവസങ്ങളിൽ കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

കടൽ തിരമാലകളുടെ ഉയരം 1 മുതൽ 3 അടി വരെ ഉയരത്തിൽ ആവാമെന്നും വ്യാഴാഴ്ച മാത്രമേ ഇത് 6 അടിയായി ഉയരുകയുള്ളൂവെന്നും കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വടക്ക് പടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് ദിശയിൽ 5 മുതൽ 15 നോട്ട് മൈൽ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

You might also like