
സ്വർണഖനി തകർന്ന് നൂറിലേറെ മരണം; ദുരന്തം മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ
ബാംഗി: മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സ്വർണഖനി മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
കാമറൂൺ അതിർത്തിക്ക് സമീപമുള്ള സാംബോയി ഗ്രാമത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. തെഴിലാളികൾ ജോലി ചെയ്യുന്നതിനിടെ മണലും മണ്ണും ഇടിഞ്ഞുവീണ് ആളുകളെ മൂടുകയായിരുന്നു.
