
ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഖനന ഭൂമി സംബന്ധിച്ച ഭേദഗതിയിലെ നിര്‍ദേശം സംസ്ഥാനങ്ങളുടെ അധികാരങ്ങളെ കവർന്നെടുക്കുന്നതാണ്. തീരത്തെ ധാതു ഖനനത്തിന്റെ പരിസ്ഥിതി പ്രത്യാഘാതം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാതെ തന്നെ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ചെന്നൈയിലെ മഹാബലി പുരത്ത് നടക്കുന്ന സതേണ്‍ കൗണ്‍സില്‍ യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. മിഷന്‍ സമുദ്രയുടെ ഭാഗമായി കേരളത്തില്‍ പോര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കുന്നതില്‍ തമിഴ്‌നാടിന്റെ സഹകരണവും മുഖ്യമന്ത്രി തേടി
