
ഒമാനിൽ ചൂട് കൂടുന്നു
മസ്‌കത്ത്: ഒമാനിൽ ചൂട് കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില സുനൈനയിൽ രേഖപ്പെടുത്തി. 46.2°C ആണ് സുനൈനയിൽ രേഖപ്പെടുത്തിയതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. മറ്റ് പല പ്രദേശങ്ങളിലും താപനില 45°C കടന്നതായും അറിയിച്ചു.
മുഖ്ഷിൻ 46°C, ഹംറാഉ ദ്ദുറൂഅ് 45.5°C, ഹൈമ- ഇബ്രി 45.3°C എന്നിങ്ങനെയാണ് താപനില. മർമൂലിലും ദിമാ വത്വാഈനിലും താപനില 45.1°C ആയി ഉയർന്നു. അൽ കാമിൽ വൽ വാഫി, ബുറൈമി, മുഖൈസ്ന എന്നിവിടങ്ങളിൽ താപനില 45°C ആയി. ഫഹൂദിൽ 44.9°C രേഖപ്പെടുത്തി. ഇന്ന് പുറത്തുവിട്ട റീഡിംഗുകൾ ഒമാന്റെ പല ഭാഗങ്ങളിലും കടുത്ത വേനൽക്കാല ചൂട് അനുഭവപ്പെടുന്നതായാണ് കാണിക്കുന്നത്
