
ഇന്ത്യന് സ്ഥാപനങ്ങളിലും എഐ ഏജന്റുമാര് നുഴഞ്ഞ് കയറിയതായി കേന്ദ്ര സൈബര് സുരക്ഷാ ഏജന്സി; ജാഗ്രതാ നിര്ദേശം
ന്യൂഡല്ഹി: ആര്ട്ടിഫിഷ്യല് ഇന്റലിജന്റ്സ് (എഐ) ഏജന്റുമാര് ഇന്ത്യന് സ്ഥാപനങ്ങളുടെ സിസ്റ്റങ്ങളിലേക്കും നുഴഞ്ഞ് കയറിയതായി കേന്ദ്ര സൈബര് സുരക്ഷാ ഏജന്സിയായ CERT-In ന്റെ വെളിപ്പെടുത്തല്. പിന്നാലെ കൂടുതല് ജാഗ്രതാ നിര്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
വ്യക്തിഗത ഡാറ്റയും രഹസ്യ സ്വഭാവമുള്ള വിവരങ്ങളും അടങ്ങിയ ബിസിനസ് റെക്കോര്ഡുകള് വായിക്കാന് എഐ ഏജന്റുമാര്ക്ക് സാധിച്ചതായി സൈബര് സുരക്ഷാ ഏജന്സി വ്യക്തമാക്കുന്നു. ഇതിനുപുറമെ ഹാക്കര്മാരും എഐ ടൂളുകള് ഉപയോഗിച്ച് വിവരങ്ങള് ചോര്ത്താന് ശ്രമിച്ചിട്ടുണ്ടെന്ന നിര്ണായക വിവരങ്ങളും പുറത്തു വരുന്നുണ്ട്.
രണ്ട് തരത്തിലുള്ള സുരക്ഷാ ലംഘനങ്ങള് ഉണ്ടായതായി CERT-In വെളിപ്പെടുത്തുന്നു. എഐ കമ്പനികളുടെ ഏജന്റുമാര് ഗവേഷണത്തിനും വിലയിരുത്തലുകള്ക്കുമിടെ ഇന്ത്യന് സ്ഥാപനങ്ങളുടെ സിസ്റ്റങ്ങളിലേക്ക് പ്രവേശനം നേടിയ സംഭവങ്ങളാണ് ഒന്നാമത്തേത്. ഓപ്പണ് സോഴ്സ് ഏജന്റിക് എഐ ടൂളുകള് ബോധപൂര്വ്വം ഉപയോഗിച്ച് സൈബര് ആക്രമണങ്ങള്ക്ക് സമാനമായ നീക്കങ്ങള് നടത്തിയതാണ് രണ്ടാമത്തേതെന്നും സുരക്ഷാ ഏജന്സി പറയുന്നു
