TOP NEWS| ഖത്തറില്‍ പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചാല്‍ രണ്ട് ലക്ഷം രൂപ പിഴ
ഉപയോഗിച്ചു കഴിഞ്ഞ മാസ്ക്, ഭക്ഷ്യ വസ്തുക്കൾ, മുറിച്ചിട്ട മരച്ചില്ലകൾ, ഉപയോഗം കഴിഞ്ഞ മറ്റു വസ്തുക്കൾ എന്നിവയെല്ലാം വലിച്ചെറിയുന്നത് കുറ്റകൃത്യത്തിന്‍റെ പരിധിയില്‍ വരും. ഓരോ താമസമേഖലകളിലും അടുത്തടുത്തായി തന്നെ മുനിസിപ്പാലിറ്റിയുടെ മാലിന്യ കണ്ടെയ്നറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ കണ്ടെയ്നറുകളിലാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കേണ്ടത്. ഇത്തരം കണ്ടെയ്നറുകള്‍ക്ക് പുറത്തോ സമീപത്തായോ മാലിന്യങ്ങള്‍ നിക്ഷേപിച്ചുപോകുന്നതും കുറ്റകൃത്യമാണ്.