പരീക്ഷയിൽ ക്രമക്കേട് വർധിക്കുന്നു ; നീറ്റ് യു.ജി, ഒ.എം.ആറിനുപകരം ഓൺലൈൻ പരീക്ഷ പരിഗണനയിൽ

0

ഡൽഹി: ചോദ്യക്കടലാസ്‌ ചോർച്ച, ക്രമക്കേട്, ആൾമാറാട്ടം തുടങ്ങിയ വിവാദങ്ങൾക്കിടെ അടുത്തവർഷം മുതൽ നീറ്റ് യു.ജി. ഓൺലൈനാക്കുന്നത് ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) പരിഗണിക്കുന്നു. ഒ.എം.ആർ. രീതിയിലുള്ള പരീക്ഷയിൽ ക്രമക്കേട് വർധിക്കുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണിത്.
എൻ.ടി.എ.യുടെ ഘടനയും പ്രവർത്തനവും അവലോകനംചെയ്യാൻ കേന്ദ്രം രൂപവത്കരിച്ച ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴംഗസമിതി ഓൺലൈൻ പരീക്ഷാനടത്തിപ്പ് അവലോകനംചെയ്യുന്നുണ്ട്. പരീക്ഷാനടത്തിപ്പ് സംബന്ധിച്ച അന്തിമതീരുമാനം ദേശീയ മെഡിക്കൽ കമ്മിഷന്റേതാകും. 2019 മുതൽ നീറ്റ് ഓൺലൈനായി നടത്തുമെന്നും വർഷത്തിൽ രണ്ടുതവണ നടത്തുമെന്നും 2018-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി പ്രകാശ് ജാവഡേക്കർ പ്രഖ്യാപിച്ചിരുന്നു. ഗ്രാമീണമേഖലയിലെ വിദ്യാർഥികളെ ഇത് ബാധിക്കുമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ എതിർപ്പിനെത്തുടർന്നാണ് ഒ.എം.ആർ. രീതി തുടരാൻ തീരുമാനം എടുത്തത്.

You might also like