മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി വിദേശത്തേക്ക് പറക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നു; 2023ല്‍ കേരളം വിട്ടത് 2.5 ലക്ഷം വിദ്യാര്‍ഥികള്‍

0

മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി വിദേശത്തേക്ക് പറക്കുന്ന ഇന്ത്യക്കാരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിദ്യാഭ്യാസത്തിനായും തൊഴിലിനായും ഒക്കെ ഇത്തരത്തിൽ പോകുന്നവർ പിന്നീട അവിടെ തന്നെ സ്ഥിര താമസം ആക്കുന്നതാണ് കണ്ടു വരുന്ന കാഴ്ച. മലയാളികൾ ആണ് ഇക്കാര്യത്തിൽ ഏറെ മുന്നിൽ എന്ന റിപോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.

കഴിഞ്ഞ വർഷം മാത്രം വിദ്യാഭ്യാസത്തിനായി കേരളം വിട്ട് വിദേശരാജ്യങ്ങളിലേക്ക് പോയത് 2.5 ലക്ഷം വിദ്യാർത്ഥികളാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2018ല് 1,29,763 പേരാണ് കേരളം വിട്ടത്. എന്നാൽ 5 വർഷങ്ങൾക്ക് ശേഷം ഇത് ഇരട്ടിയിലധികം ആയി എന്നാണ് കണക്കുകൾ പറയുന്നത്.

2023ൽ എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം പേർ വിദേശത്ത് പോയത്. 43,990 പേർ. 35873 എന്ന കണക്കോടെ തൃശൂരും,35382 എണ്ണത്തോടെ കോട്ടയവും തൊട്ട് പിറകിൽ ഉണ്ട്.  ഏറ്റവും കുറവ് വിദ്യാര്ഥികള് പോയത് വയനാട്ടില് നിന്നാണ്. 3750 വിദ്യാർത്ഥികൾ വയനാട് ജില്ലയില് നിന്ന് കേരളം വിട്ടത്. ലോകത്താകമാനമുള്ള മലയാളി പ്രവാസികളുടെ എണ്ണത്തില് 11.3 ശതമാനമായി വിദ്യാർത്ഥികൾ കൂടിയെന്നാണ് കണക്ക്.

You might also like