സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ ഇന്ന് ആരംഭിക്കും.

0

തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ ഇന്ന് ആരംഭിക്കും. വിദ്യാർത്ഥികളെ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 9 മണിയ്ക്ക് സ്വീകരിക്കും. 2076 സർക്കാർ എയിഡഡ്-അൺ എയിഡഡ് ഹയർസെക്കന്‍ററി സ്കൂളുകളിലാണ് ഇന്ന്  പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. ഇത്രയും വേഗത്തിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞത് വിദ്യാഭ്യാസവകുപ്പിന്‍റെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളുടെ ഫലമായാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

You might also like