ദുബൈയിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് റോഡ് ഗതാഗത അതോറിറ്റി സ്മാർട് ട്രാഫിക് സംവിധാനം കൊണ്ടുവരും
ദുബൈ: ദുബൈയിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് റോഡ് ഗതാഗത അതോറിറ്റി രൂപപ്പെടുത്തിയ സ്മാർട് ട്രാഫിക് സംവിധാനം കൂടുതൽ റോഡുകളിലേക്ക് വ്യാപിപ്പിക്കുന്നു. 2026ഓടെ ദുബൈയിലെ പ്രധാന റോഡുകളെല്ലാം 100 ശതമാനം സംവിധാനത്തിന് കീഴിലേക്ക് കൊണ്ടുവരും. ഒന്നാം ഘട്ടത്തിൽ ദുബൈ എമിറേറ്റിലെ പ്രധാനപ്പെട്ട റോഡുകളിലെ 60 ശതമാനം ഭാഗങ്ങളിലും പദ്ധതി നടപ്പിലാക്കിയിരുന്നു. ഇൻറലിജൻറ് ട്രാഫിക് സിസ്റ്റംസ് വിപുലീകരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻറെ രൂപകൽപനയും പഠനവും ആരംഭിച്ചതായും അധികൃതർ വെളിപ്പെടുത്തി.