TOP NEWS| കുവൈത്തില്‍ നിന്ന് പ്രവാസം മതിയാക്കി മടങ്ങുന്ന മുതിര്‍ന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യൻ സ്ഥാനപതിയുമായി സംവദിക്കാൻ അവസരം

0

ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്നതിലും അവരുടെ ക്ഷേമകാര്യങ്ങളിൽ ഇടപെടുന്നതിലും ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്തി ജനപ്രീതി നേടിയ അംബാസഡർ സിബി ജോർജിന്‍റെ പുതിയ പദ്ധതിയും ശ്രദ്ധേയമാകുകയാണ് . കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനു പ്രയോജനപ്പെടുന്ന വിധത്തിൽ മുതിർന്ന പ്രവാസികളിൽ നിന്നു അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കാൻ അവസരമൊരുക്കുകയാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നത്.   കാണാൻ താൽപര്യപ്പെടുന്നവർ ഫൈനൽ എക്സിറ്റിനു മുമ്പായി ബന്ധപ്പെടാനുള്ള വിവരങ്ങളും യാത്രതിരിക്കുന്ന തീയതിയും socsec.kuwait.gov.in എന്ന വിലാസത്തിൽ എംബസിയെ അറിയിക്കണം .

You might also like