TOP NEWS| നടപ്പാതകളിലെ ചൂട് കുറയ്ക്കാൻ ജപ്പാൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കുവൈത്ത്
നടപ്പാതകളിലെ ചൂട് കുറയ്ക്കാൻ ജപ്പാൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ ഒരുങ്ങി കുവൈത്ത് പരിസ്ഥിതി അതോറിറ്റി. മിഷ്രിഫിലെ നടപ്പാതയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സംവിധാനം വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അധികൃതർ ആലോചിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് മിശ്രിഫിലെ നടപ്പാതയിൽ ചൂട് കുറയ്ക്കാനുള്ള ജപ്പാൻ ടെക്നോളജി പരീക്ഷിച്ചത്. താപനില ഏഴ് മുതൽ 10 ഡിഗ്രി വരെ കുറയ്ക്കുന്ന തരത്തിൽ പ്രത്യേക താപപ്രതിരോധ ആവരണം നടപ്പാതയിൽ വിരിച്ചായിരുന്നു പരീക്ഷണം.