TOP NEWS| രാജ്യത്ത് 10,000 ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

0

ഇന്ധനവില ഇന്ത്യയിൽ എല്ലാ സീമകളും ലംഘിച്ച് മുന്നോട്ട് പോകുമ്പോൾ ഇന്ത്യയിലെ പ്രമുഖ പെട്രോളിയം കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന് (ഐ.ഒ.സി) ഒരു കാര്യം മനസിലായെന്ന് തോന്നുന്നു. ഇനി അധികകാലം ഇന്ത്യയിൽ പെട്രോൾ വിൽപ്പന നടക്കില്ലെന്ന്. അതുകൊണ്ട് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാനാണ് ഐ.ഒ.സിയുടെ തീരുമാനം. 2024 നുള്ളിൽ 10,000 ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ രാജ്യത്തുടനീളം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതിൽ 2,000 ഇവി ചാർജിങ് സ്‌റ്റേഷനുകൾ ഒരു വർഷം കൊണ്ട് തന്നെ ആരംഭിക്കുമെന്നാണ് ഐ.ഒ.സി ചെയർമാനായ മാധവ് വൈദ്യ അറിയിച്ചിരിക്കുന്നത്.

You might also like