എനിക്കൊരു മകളുണ്ട്, എനിക്ക് ജീവിക്കണം, മെറിന്റെ അവസാന വാക്കുകൾ തുറന്നു പറഞ്ഞ് സുഹൃത്ത്.

0

ഫ്ലോറിഡ: ചൊവ്വാഴ്ച രാവിലെ യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിലെ ആശുപത്രിയിൽ നിന്ന് പുറത്തുപോകുന്നതിനിടെ നഴ്‌സായ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ഗാർഹിക തർക്കം പിന്നീട്‌ കൊലപാതകത്തിൽ കലാശിച്ചതായാണ്‌ യുഎസ് പോലീസ് നിഗമനം.

കോട്ടയം ജില്ലയിലെ മോനിപള്ളി നിവാസിയായ മെറിൻ ജോയ് എന്ന 28 കാരിയാണ്‌ കൊല്ലപ്പെട്ടത്, 34 കാരനായ ഫിലിപ്പ് മാത്യു ആണ്‌ പ്രതി.

ബ്രോവാർഡ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന മെറിൻ ജോലിക്കു ശേഷം പുറത്തിറങ്ങിയ സാഹചര്യത്തിലാണ്‌ സംഭവത്തിനാദാരമായ സാഹചര്യം. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിന്‍) ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിക്കു പുറത്ത് 45 മിനിറ്റോളം കാത്തുനില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. അവസാന ഷിഫ്റ്റും കഴിഞ്ഞ് സഹപ്രവര്‍ത്തകരോടു യാത്രപറഞ്ഞ് ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിയില്‍നിന്നു വീട്ടിലേക്കു പോകാന്‍ തയാറെടുക്കുമ്പോള്‍ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് മെറിന്‍ ആക്രമിക്കപ്പെട്ടത്. 17 തവണ കുത്തിയ ശേഷം നെവിന്‍ വാഹനം മെറിന്റെ ശരീരത്തിലൂടെ ഓടിച്ചുകയറ്റുകയായിരുന്നു
മെറിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.

ഭാര്യയെ കൊന്നശേഷം മാത്യു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു എങ്കിലും ദൃക്‌സാക്ഷികൾ ഇയാളുടെ കാറിന്റെ വിവരണം പോലീസിന് നൽകിയതിനെ തുടർന്ന് ഇയാളെ പിന്നീട് കണ്ടെത്തി അറസ്റ്റു ചെയ്‌തു. പ്രതിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി മെറിനും മാത്യുവും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് പറയപ്പെടുന്നു.

ഈ സംഭവത്തെ കുറിച്ച് ഏറ്റവും അടുത്ത സുഹൃത്തിന്റെ വാക്കുകൾ കേൾക്കുക.

You might also like