മെക്സിക്കൻ പൗരന്മാരുടെ ഒഴിപ്പിക്കൽ തുടങ്ങി; ആദ്യ വിമാനമെത്തി
യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന മെക്സിക്കൻ പൗരന്മാർ രാജ്യ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ എത്തിത്തുടങ്ങി. യുദ്ധത്തിന്റെ ഫലമായുണ്ടായ മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ മെക്സിക്കോയുടെ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ഉത്തരവിട്ടതാണ് പ്രത്യേക വിമാനങ്ങൾ. സംഘർഷത്തെത്തുടർന്ന് പലായനം ചെയ്ത 81 പേരടങ്ങുന്ന സംഘം റൊമാനിയയിൽ നിന്നുള്ള ആദ്യ വിമാനത്തിൽ ഇന്ന് മെക്സിക്കോയിൽ എത്തിയിരുന്നു.റൊമാനിയയിലുള്ള എല്ലാ പൗരന്മാരെയും രക്ഷിക്കാനുള്ള പദ്ധതികൾ മെക്സിക്കോയുടെ നാഷണൽ ഡിഫൻസ് സെക്രട്ടേറിയറ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.