വേനല്‍ക്കാലത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തി കുവൈറ്റ് ജല-വൈദ്യുതി മന്ത്രാലയം

0

കുവൈറ്റ് ജല-വൈദ്യുതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വേനല്‍ക്കാലത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തി. ഇത്തവണയും പ്രതിസന്ധിയില്ലാതെ വേനല്‍ അതിജീവിക്കാന്‍ കഴിയുമെന്നും വേനല്‍ മുന്നില്‍ക്കണ്ടുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായും ഊര്‍ജമന്ത്രി മുഹമ്മദ് അല്‍ ഫാരിസ് വ്യക്തമാക്കി. അണ്ടര്‍ സെക്രട്ടറിമാരുമായും അനുബന്ധ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയാണ് മന്ത്രി ഒരുക്കങ്ങള്‍ വിലയിരുത്തിയത്. വേനല്‍ക്കാലത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന കേടുവന്ന വൈദ്യുതി വിതരണ കേബിളുകള്‍ മാറ്റിസ്ഥാപിക്കുകയും അവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. സാധാരണഗതിയില്‍ അന്തരീക്ഷ താപനില കൂടുന്നതിനനുസരിച്ച് മേയ് മാസം കഴിയുമ്പോഴാണ് കുവൈറ്റില്‍ വൈദ്യുതി ഉപയോഗം കൂടാറ്.

You might also like