ജോലി സമ്മർദ്ദം; കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകൻ ജീവനൊടുക്കി.
ബംഗളൂരു: അമിത ജോലി ഭാരത്തെ തുടർന്ന് കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ജീവനൊടുക്കി. മൈസൂരിലാണ് സംഭവം. ഡോ. എസ്.ആർ. നാഗേന്ദ്ര(43) ആണ് മരിച്ചത്. അലനഹള്ളിയിലെ ക്വാട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നഞ്ചങ്കോട് താലൂക്ക് ഹെൽത്ത് ഓഫീസർ ആയിരുന്നു നാഗേന്ദ്ര. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നാഗേന്ദ്രയ്ക്ക് ജോലി സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരിൽ നിന്നും സമ്മർദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കളും സഹപ്രവർത്തകരും ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ ഉറപ്പ് നൽകി.