അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച രണ്ട് കുട്ടികൾ ചികിത്സയിൽ; മൂന്നര വയസുകാരൻ വെന്റിലേറ്ററിൽ

0

കോഴിക്കോട്: പ്രാഥമിക പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരമെന്ന് തെളിഞ്ഞ രണ്ടു കുട്ടികൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ഇതിൽ കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരൻ വെന്റിലേറ്ററിലാണ് തുടരുന്നത്. കോഴിക്കോട് സ്വദേശിയായ നാല് വയസുകാരന്റെ നില തൃപ്തികരമാണെന്ന് ആ​രോ​ഗ്യപ്രവർത്തകർ അറിയിച്ചു.

നാല് വയസുകാരനെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. രോ​ഗ സ്ഥിരീകരണം സംബന്ധിച്ച അന്തിമ പരിശോനാ ഫലം ഇന്ന് വരാനാണ് സാധ്യത. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കോഴിക്കോട് പയ്യോളി സ്വദേശിയായ പതിനാലുകാരൻ കഴിഞ്ഞ ദിവസം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശിയായ 14കാരനാണ് രോഗമുക്തി നേടിയത്.

അപൂർവമായ മസ്തിഷ്‌ക അണുബാധയായ നെയ്‌ഗ്ലേരിയാസിസ് എന്നറിയപ്പെടുന്ന അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് ബാധിച്ച് കോഴിക്കോട് സ്വദേശിയായ 14 വയസ്സുകാരന് അപൂർവമായ സുഖം പ്രാപിച്ചത്. ഈ അവസ്ഥയിലെ മരണനിരക്ക് 97 ശതമാനം വരെയാണ്. ലോകമെമ്പാടും ആകെ 11 പേർ മാത്രമേ ഈ രോഗം അതിജീവിച്ചിട്ടുള്ളൂ.

You might also like