തിരുവല്ലാ കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

0

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 20 മുതൽ 26 വരെ രാമൻചിറ കൺവൻഷൻ നഗറിൽ നടക്കുന്ന നൂറ്റിരണ്ടാമത് തിരുവല്ലാ കൺവൻഷന്റെ രണ്ടാമത് ആലോചനാ യോഗം ഞായറാഴ്ച മുളക്കുഴ മൗണ്ട് സിയോൻ ബൈബിൾ കോളെജിൽ നടന്നു.

അസിസ്റ്റൻറ് ഓവർസിയർ പാസ്റ്റർ ഷിബു കെ മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി മുഖ്യപ്രഭാഷണം നടത്തി. കൺവൻഷൻ നോട്ടിസ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി ബിലിവേഴ്സ് കൗൺസിൽ സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാലയ്ക്ക് നൽകി പ്രകാശനം ചെയ്തു.

തിരുവല്ല കൺവൻഷന്റെ സുഗമമായ നടത്തിപ്പിനായി താഴെ പറയുന്നവരെ കൺവീനർമാരായി തെരെഞ്ഞെടുത്തു.

ജനറൽ കൺവീനർ: പാസ്റ്റർ വൈ. റെജി, (സ്റ്റേറ്റ് ഓവർസിയർ), ജോയിന്റ് ജനറൽ കൺവീനേഴ്‌സ്: ഡോ. ഷിബു കെ. മാത്യു, പാസ്റ്റർ സാംകുട്ടി മാത്യു, ഡോ. ജെയ്‌സൺ തോമസ്. ഫിനാൻസ്: പാസ്റ്റർ ഷിജു മത്തായി, ട്രാൻ‌സലേഷൻ: പാസ്റ്റർ വിനോദ് ജേക്കബ് സ്റ്റേജ് അറേഞ്ച്മെന്റ്: പാസ്റ്റർ വൈ. മോനി പബ്ലിസിറ്റി: പാസ്റ്റർ മാത്യു ബേബി സ്തോത്രകാഴ്‌ച: പാസ്റ്റർ സജി ഏബ്രഹാം സീറ്റിംഗ്: പാസ്റ്റർ വി. പി. തോമസ് ലൈറ്റ് & സൗണ്ട്: പാസ്റ്റർ പി. എ. ജെറാൾഡ്. കൗൺസിലിംഗ്: പാസ്റ്റർ ഫിന്നി ജോസഫ്.

വോളന്റിയേഴ്‌സ്: പാസ്റ്റർ തോമസ്‌കുട്ടി ഏബ്രഹാം സ്റ്റാൾ അലോട്ട്മെന്റ്: പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കൽ റിസപ്ഷൻ: പാസ്റ്റർ ജോൺസൺ ദാനിയേൽ ഇൻഫർമേഷൻ: പാസ്റ്റർ ലൈജു നൈനാൻ അക്കോമഡേഷൻ & പബ്ലിക് റിലേഷൻ: പാസ്റ്റർ ജെ. ജോസഫ് സ്‌നാനം: പാസ്റ്റർ റ്റി. എം. മാമ്മച്ചൻ കർത്തൃമേശ: പാസ്റ്റർ വൈ. ജോസ് സെക്യൂരിറ്റി: പാസ്റ്റർ സജി ജോർജ്ജ് പന്തൽ: പാസ്റ്റർ ബെൻസ് ഏബ്രഹാം നിർദ്ദേശങ്ങൾ & പരാതികൾ: പാസ്റ്റർ ബേസിൽ തോമസ് മീഡിയ: പാസ്റ്റർ ജെയ്‌സ് പാണ്ടനാട് പ്രെയർ: പാസ്റ്റർ അനീഷ് ഏലപ്പാറ മ്യൂസിക്: ഇവാ. ബോവസ് രാജു ഫുഡ്:
ബ്രദർ അജി കുളങ്ങര.

ട്രാൻസ്പോർട്ടേഷൻ: ബ്രദർ സജി കെ. സാം ഗ്രൗണ്ട് അറേഞ്ച്മെന്റ്റ് & വാട്ടർ സപ്ലേ: പാസ്റ്റർ കെ. വി. ഗീവർഗീസ് സ്റ്റുഡൻസ് ഇൻ ചാർജ്ജ്: പാസ്റ്റർ നോബിൾ ജേക്കബ് വിജിലൻസ്: ബ്രദർ ജോസഫ് മറ്റത്തുകാലാ. പാർക്കിംഗ്: ബ്രദർ ഏബ്രഹാം എം. തോമസ് ലിറ്ററേച്ചർ: ബ്രദർ റ്റി. യോഹന്നാൻ ഓഫീസ്: ബ്രദർ ബിനോയി പി. അലക്സ് വോളന്റിയേഴ്‌സ് (സഹോദരിമാർ): സിസ്റ്റർ ഹെൽന റെജി എന്നിവർ നേതൃത്വം നൽകുന്ന വിപുലമായ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.

You might also like