യുഎസ് ചെറുകിട ബിസിനസ് വായ്പകൾ ഇനി അമേരിക്കൻ പൗരന്മാർക്ക് മാത്രം

0

വാഷിംഗ്‌ടൺ ഡി സി:അമേരിക്കൻ പൗരന്മാരല്ലാത്തവർക്കും വിദേശികൾക്കും ഫെഡറൽ ഗവൺമെന്റിന്റെ ചെറുകിട ബിസിനസ് വായ്പകൾ നൽകുന്നത് വിലക്കിക്കൊണ്ട് യുഎസ് ഭരണകൂടം പുതിയ നയം പ്രഖ്യാപിച്ചു. രാജ്യത്തെ സംരംഭകർക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ കർശന നടപടി.

ഇനി മുതൽ വായ്പയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും അമേരിക്കൻ പൗരന്മാരോ (US Citizens) അല്ലെങ്കിൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ യുഎസ് നാഷണലുകളോ ആയിരിക്കണം.

നിയമപരമായ സ്ഥിരതാമസ അനുമതിയുള്ളവർക്കും ഇനി മുതൽ വായ്പയ്ക്ക് അർഹതയുണ്ടാവില്ല. ബിസിനസ് ഉടമസ്ഥാവകാശത്തിൽ ഇവർക്ക് പങ്കുണ്ടാകാൻ പാടില്ല.
എസ്‌ബി‌എയുടെ പ്രധാന വായ്പാ പദ്ധതികളായ 7(a), 504 എന്നിവയ്ക്ക് പുറമെ മൈക്രോലോൺ, ഷുവർട്ടി ബോണ്ട് പദ്ധതികളിലേക്കും ഈ നിയന്ത്രണം വ്യാപിപ്പിച്ചു. വായ്പകൾക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം റെക്കോർഡ് തലത്തിൽ വർദ്ധിച്ച സാഹചര്യത്തിൽ, പരിമിതമായ സർക്കാർ ഫണ്ട് സ്വന്തം രാജ്യത്തെ പൗരന്മാർക്ക് തന്നെ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് എസ്‌ബി‌എ അഡ്മിനിസ്ട്രേറ്റർ കെല്ലി ലോഫ്‌ലർ വ്യക്തമാക്കി..

You might also like