യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മേൽ ഇറക്കുമതി തീരുവ 25% വർധിപ്പിക്കുമെന്ന് ട്രംപ്

0

ബ്രസൽസ്∙ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മേൽ ഇറക്കുമതി തീരുവ (Tariff) 25 ശതമാനമായി വർധിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.നിലവിലുള്ള വ്യാപാര കരാറുകൾ യൂറോപ്യൻ യൂണിയൻ ലംഘിക്കുന്നു എന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം. അടുത്ത ആഴ്ച മുതൽ പുതിയ നികുതി നിരക്ക് പ്രാബല്യത്തിൽ വരും.

നിലവിൽ 15 ശതമാനമായിരുന്ന നികുതിയാണ് ഒറ്റയടിക്ക് 25 ശതമാനമായി ഉയർത്തുന്നത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം ഉണ്ടാക്കിയ വ്യാപാര കരാർ യൂറോപ്പ് പാലിക്കുന്നില്ലെന്നാണ് ട്രംപിന്റെ വാദം. എന്നാൽ അമേരിക്കയിൽ നിർമിക്കുന്ന വാഹനങ്ങൾക്ക് ഈ നികുതി ബാധകമാകില്ല.

You might also like