
ബാങ്കിങ് സേവനങ്ങൾ പൂര്‍ണമായി പുനഃസ്ഥാപിച്ചതായി എ.ഡി.സി.ബി
അബൂദബി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തടസ്സപ്പെട്ട ബാങ്കിങ് സേവനങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിച്ചതായി അബൂദബി കൊമേഴ്‌സ്യല്‍ ബാങ്ക് (എ.ഡി.സി.ബി.) അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന ഇടപാടുകള്‍ നടന്നിട്ടും കഴിഞ്ഞ നാല് ദിവസമായി ബാങ്കിന്റെ കോര്‍ ബാങ്കിങ് സംവിധാനങ്ങള്‍ പൂര്‍ണമായും സുസ്ഥിരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ദിവസങ്ങളില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് തടസ്സം നേരിട്ടതെന്നും ഇത് പ്രധാനമായും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള പേയ്‌മെന്റുകളെയും പണം കൈമാറ്റങ്ങളെയുമാണ് ബാധിച്ചതെന്നും ബാങ്ക് വിശദീകരിച്ചു.
