
എത്യോപ്യയില്‍ വീണ്ടും അക്രമി സംഘത്തിന്റെ വെടിവെപ്പ്; 34 ഓര്‍ത്തഡോക്‌സ് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
അഡിസ് അബാബ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 34 ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. റോബ് ജില്ലയിലെ എന്‍ഡാറ്റോ ഗ്രാമത്തില്‍ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും വീടുകളും കടകളും തകര്‍ക്കപ്പെടുകയും ചെയ്തു. ഇതോടെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നടന്ന വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട വിശ്വാസികളുടെ എണ്ണം 94 ആയി.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെയും അക്രമികള്‍ വെടിയുതിര്‍ത്തു. ഒക്ടോബര്‍ 20, 24 തിയതികളില്‍ മെര്‍ട്ടി, ഷിര്‍ക്ക എന്നീ മേഖലകളില്‍ നടന്ന ആക്രമണങ്ങളില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നതായി സഭ വ്യക്തമാക്കി
