
ബഹ്റിന്‍ തലസ്ഥാനമായ മനാമയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു
ടെഹ്‌റാന്‍: ബഹ്റിന്‍ തലസ്ഥാനമായ മനാമയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. മനാമയിലെ ജനവാസ മേഖലയിലാണ് ഇറാന്‍ ആക്രമണം നടത്തിയത്.
കൂടാതെ സൗദിയില്‍ വീണ്ടും ഇറാന്റെ ആക്രമണ ശ്രമമുണ്ടായി. അല്‍-ഖര്‍ജ് ഗവര്‍ണറേറ്റിലാണ് മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായത്. രണ്ട് ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും സൗദി അറേബ്യ തകര്‍ത്തു. സൗദിയുടെ കിഴക്കന്‍ മേഖലയെ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈലും പ്രതിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.
അതേസമയം റഷ്യയും ചൈനയും ഉള്‍പ്പെടെ വെടി നിര്‍ത്തല്‍ ആവശ്യപ്പെട്ടു സമീപിച്ചുവെന്ന് ഇറാന്‍ അവകാശവാദപ്പെട്ടു. തങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പായാല്‍ മാത്രം വെടിനിര്‍ത്തല്‍ എന്നാണ് ഇറാന്റെ നിലപാട്. ചര്‍ച്ചകള്‍ക്ക് തുര്‍ക്കിയും ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനുമായുള്ള യുഎസ്-ഇസ്രയേല്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും യുഎഇയും ആവശ്യപ്പെട്ടു
