
ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ ഇന്ന് മൂന്ന് വിമാനങ്ങള്‍
ദോഹ: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനിടെ ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി ഇന്ന് കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേയ്ക്ക് വിമാനമുണ്ടാകുമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ട്രാന്‍സിറ്റ്- ഹ്രസ്വകാല വിസയില്‍ ദോഹയിലെത്തി കുടുങ്ങിയ ആയിരത്തോളം ഇന്ത്യക്കാര്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഖത്തര്‍ എയര്‍വേസ് വഴി നാട്ടിലേയ്ക്ക് പോയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇന്നലെ ഖത്തര്‍ എയര്‍വേസിന്റെ ദോഹ-ഡല്‍ഹി വിമാനം സര്‍വീസ് നടത്തിയതായും മുന്നൂറിലധികം ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക് പോയി. യാത്രയ്ക്കായി എയര്‍ലൈനുകളുമായി ബന്ധപ്പെടാനും ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടു
