യൂറോപ്പിനെ വിറപ്പിച്ച് കാട്ടുതീ; ഫ്രാൻസിലും സ്പെയിനിലും ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

0

മാഡ്രിഡ്: ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ അതിതീവ്രമായി പടർന്നുപിടിക്കുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലുമായി 2,67,000 ത്തിലധികം ആളുകളെയാണ് ഇതിനോടകം വീടുകളിൽ നിന്ന് ഒഴിപ്പിച്ചത്. സ്പെയിനിൽ ഈ മാസം കാട്ടുതീയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ 10 പേരെക്കൂടി കണ്ടെത്താനുണ്ടെന്നും അധികൃതർ അറിയിച്ചു.

മഡ്രിഡിന് സമീപമുണ്ടായ ഭീകരമായ കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ തീവ്രശ്രമം നടത്തിയെങ്കിലും ശക്തമായ കാറ്റ് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. നഗരത്തിന് പടിഞ്ഞാറുള്ള ആകാശം പൂർണ്ണമായും കറുത്ത പുകയാൽ മൂടപ്പെട്ടിരിക്കുകയാണ്.

തീ നിലവിൽ അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലാണെന്നും, ഇത് അണയ്ക്കുക എന്നത് അഗ്നിശമന സേനയുടെ നിലവിലെ ശേഷിക്കും അപ്പുറമാണെന്നും മഡ്രിഡിലെ അടിയന്തര രക്ഷാവിഭാഗം മേധാവി കാർലോസ് നോവില്ലോ വ്യക്തമാക്കി. മഡ്രിഡ് മേഖലയിൽ മാത്രം 10,000 ഹെക്ടറും സമീപത്തുള്ള ആവില പ്രവിശ്യയിൽ 13,000 മുതൽ 15,000 ഹെക്ടർ വരെ വനഭൂമിയുമാണ് ഇതിനകം കത്തിയമർന്നത്

You might also like