
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ 16 കപ്പലുകള്‍ തകര്‍ത്തതായി യു.എസ് സൈന്യം
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ 16 കപ്പലുകള്‍ തകര്‍ത്തതായി യു.എസ് സൈന്യം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ചതിന് പിന്നാലെയാണ് കപ്പലുകള്‍ തകര്‍ത്തത്. മൈനുകള്‍ സ്ഥാപിക്കുന്ന ഇറാന്റെ കപ്പലുകള്‍ തകര്‍ക്കുന്ന വീഡിയോയും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തങ്ങളുടെ എക്‌സ് പേജിലൂടെ പുറത്തുവിട്ടു.
ഹോര്‍മുസ് കടലിടുക്കില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ മൈനുകളും ഉടനടി നീക്കം ചെയ്യണമെന്ന് ട്രംപ് നേരത്തെ ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മൈനുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഗുരുതരമായ സൈനിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് ഇറാന്‍ അവഗണിക്കുകയായിരുന്നു
