
റ്റി.പി.എം കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ ഫെബ്രുവരി 11 മുതൽ
കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻകൊട്ടാരക്കര സാർവ്വദേശീയ കണ്‍വൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഫെബ്രുവരി 11 ബുധൻ മുതൽ 15 ഞായർ വരെ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
ഫെബ്രുവരി 8 ന് രാവിലെ കൊട്ടാരക്കര സെന്റർ പ്രാദേശിക സഭകളുടെ സൺഡേ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കുന്ന സുവിശേഷ വിളംബര റാലി നടക്കും. ഫെബ്രുവരി 11 ന് വൈകിട്ട് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന സുവിശേഷ വിളംബര റാലി സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര ടൗൺ വഴി കൺവൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും. തുടർന്ന് ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം, ശനിയാഴ്‌ച വൈകിട്ട് 3 ന് യുവജന മീറ്റിംഗ് എന്നിവ നടക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട സെന്റർറുകളിലെ 75 ഓളം സഭകളുടെ സംയുക്ത സഭായോഗവും വൈകിട്ട് 5.45 ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. ഫെബ്രുവരി 16 ന് രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.
സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും
