യുക്രൈനിൽ റഷ്യ തിരിച്ചടി നേരിടുന്നു, ആക്രമണം രൂക്ഷമായേക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം

0

വാഷിങ്ടൺ: യുക്രൈനിൽ റഷ്യൻ സൈന്യം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിൻറെ റിപ്പോർട്ട്. യുക്രൈന്റെ ഭാഗത്തുനിന്നുള്ള കനത്ത ചെറുത്തുനിൽപ്പുകൾക്കിടയിൽ കീവിൽ ഒരു പാവസർക്കാർ സ്ഥാപിക്കാനുള്ള പുതിന്റെ പദ്ധതി വിജയിക്കാനുള്ള ഒരു സാധ്യതയും ഇല്ലെന്ന് യുഎസ് ഇന്റലിജൻസ് വൃത്തങ്ങൾ അടിവരയിടുന്നു. രഹസ്യാന്വേഷണ മേധാവികൾ ചൊവ്വാഴ്ച യുഎസ് എംപിമാരോടാണ് ഇത് സംബന്ധിച്ച് വിശദീകരണം നടത്തിയത്. അടുത്ത ആഴ്ചകളിൽ പുതിൻ ആക്രമണം രൂക്ഷമാക്കാനുള്ള സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി. യുക്രൈനിലെ റഷ്യൻ അധിനിവേശം 14-ാം ദിവസത്തിലേക്ക് കടന്നു.

You might also like