ബാ​ല​ഭാ​സ്ക​റി​ൻറെ മ​ര​ണം; സ്റ്റീ​ഫ​ൻ ദേ​വ​സി​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്യും

0

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക​റി​ൻറെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റീ​ഫ​ൻ ദേ​വ​സി​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്യും. വ്യാ​ഴാ​ഴ്ച​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്ത് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സി​ബി​ഐ, സ്റ്റീ​ഫ​ൻ ദേ​വ​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ക്വാ​റ​ൻറൈ​നി​ലാ​യ​തി​നാ​ൽ ഹാ​ജ​രാ​കു​വാ​ൻ അ​ദ്ദേ​ഹം സാ​വ​കാ​ശം ചോ​ദി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ബാ​ല​ഭാ​സ്‌​ക​റി​ൻറെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​ർ​ക്ക് നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തും. ബാ​ല​ഭാ​സ​ക​റി​ൻറെ സു​ഹൃ​ത്ത് വി​ഷ്ണു സോ​മ​സു​ന്ദ​രം, പ്ര​കാ​ശ​ൻ ത​മ്ബി, ഡ്രൈ​വ​ർ അ​ർ​ജു​ൻ, ക​ലാ​ഭ​വ​ൻ സോ​ബി എ​ന്നി​വ​രാ​ണ് നു​ണ പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​ണെ​ന്ന് കോ​ട​തി​യി​ൽ സ​മ്മ​തം അ​റി​യി​ച്ച​ത്. ഡ​ൽ​ഹി, ചെ​ന്നൈ ഫോ​റ​ൻ​സി​ക് ലാ​ബി​ലെ വി​ദ​ഗ്ദ സം​ഘ​മാ​ണ് നു​ണ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ, ഇ​വ​ർ നാ​ല് പേ​രെ​യും നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കാ​ൻ സി​ബി​ഐ കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

You might also like