ഐക്യ പെന്തക്കോസ്ത് ഉണർവ്വ് കൂട്ടായ്മ പത്തനാപുരത്ത്
പത്തനാപുരം കല്ലുംകടവിലെ ന്യൂ ഇന്ത്യ ഓഫ് ഗോഡിൽ വച്ച് നടന്ന ജനറൽബോഡിയിയിൽ വച്ച് പ്രസിഡന്റായി പാസ്റ്റർ മാത്യുക്കുട്ടി പി. എം. നെയും സെക്രട്ടറിയായി പാസ്റ്റർ വൈ. തോമസിനെയും വൈസ് പ്രസിഡൻ്റ്മാരായി പാസ്റ്റർ ബാബു ശമുവേലിനേയും പാസ്റ്റർ പ്രെയിസ് തോമസിനേയും ട്രഷറായി പാസ്റ്റർ ഷാജി വർഗ്ഗീസിനേയും ജോയിൻ്റ് സെക്രട്ടറിയായി പാസ്റ്റർ ജോർജ്ജ്കുട്ടിയേയും കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ റ്റി. എം. ഏബ്രഹാമിനേയും പാസ്റ്റർ തോമസ് കോരഹിനേയും കൂടാതെ 20 ഓളം പേർ ചേരുന്ന മറ്റു ചിലരെ സബ്ബ് കമ്മിറ്റികളായും അങ്ങനെ വിശാലമായ എക്‌സിക്യൂട്ടീവ് കമ്മറ്റിയേ തിരഞ്ഞെടുക്കുവാൻ ഇടയായി.
ഉദ്ഘാടനത്തിനു മുമ്പായി ചില മീറ്റിംഗുകൾ നടക്കുന്നു. ഉദ്ഘാടനം നവംബർ 3 ഞായറാഴ്‌ച വൈകിട്ട് 5 മണി മുതൽ 8.30 വരെ പിടവൂർ ബ്ലോക്ക്പടി പെനിയേൽ ഐ.പി.സി. സഭയിൽ വച്ച് നടന്നു. ശ്രീ. കെ.ബി. ഗണേഷ്‌കുമാർ (ഗതാഗതവകുപ്പ് മന്ത്രി) ആശംസകൾ അറിയിക്കുകയും തുടർന്ന് പാസ്റ്റർ പി. കെ. ജോസ് (AGMDC എക്സിക്യൂട്ടീവ് കമ്മിറ്റി ട്രഷറർ) റവ. ഡോ. ബേബി വർഗ്ഗീസ് (ഐ.പി.സി ജനറൽ സെക്രട്ടറി) പാസ്റ്റർ എബി ഏബ്രഹാം പത്തനാപുരം തുടങ്ങിവർ ദൈവവചനങ്ങൾ പ്രസംഗിച്ചു.