ആസ്ത്മ രോഗത്തിനടക്കം അടക്കം 8 അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രം.
ദില്ലി: ആസ്ത്മ രോഗത്തിനടക്കം അടക്കം 8 അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയർത്തി കേന്ദ്രം. രാജ്യത്ത് അവശ്യമരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയ എട്ട് മരുന്നുകളുടെ വില വർധിപ്പിക്കാൻ ഈ അടുത്തിടെയാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. മരുന്നുൽപാദനം ലാഭകരമല്ലെന്ന നിർമാണ കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എൻപിപിഎയുടെ നടപടി. 50 ശതമാനം വരെയാണ് മരുന്നുകൾക്ക് വില ഉയർത്തിയത്. ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസിക വൈകല്യം എന്നിവയുടെ ചികിത്സയ്ക്ക് ആദ്യ പ്രതിരോധമായി ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയാണ് കേന്ദ്രസർക്കാർ കുത്തനെ ഉയർത്തിയത്.