‘പറക്കും ടാക്‌സി’യിലേക്ക്; ദുബായിൽ എയർ ടാക്‌സി സ്‌റ്റേഷൻ നിർമാണം ആരംഭിച്ചു
ദുബായ്; ‘പറക്കും ടാക്സി’ സർവീസ് നടപ്പാക്കാനൊരുങ്ങുന്ന ദുബായിൽ ഇതിനായി എയർ ടാക്‌സി സ്റ്റേഷന്റെ നിർമാണം തുടങ്ങി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം 3100 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സ്‌റ്റേഷൻ നിർമിക്കുന്നത്. സ്റ്റേഷനിൽ വർഷത്തിൽ 170000 യാത്രക്കാരെ കൈകാര്യം ചെയ്യാനാകും. ഇതോടൊപ്പം ഡൗൺടൗൺ, ദുബായ് മറീന, പാം ജുമൈറ എന്നീവിടങ്ങളിൽ കൂടി സ്റ്റേഷനുകൾ നിർമ്മിക്കും. ആദ്യ ആകാശ ടാക്സി സ്റ്റേഷന്റെ പ്രവർത്തനം 2026 ആദ്യപാദത്തിൽ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും ട്വിറ്ററിൽ കുറിച്ചു.