മഴ മാറി ചൂട് വര്‍ധിച്ചാല്‍ ഒക്ടോബര്‍ മാസത്തില്‍ കേരളം കനത്ത വൈദ്യുതി ക്ഷാമത്തിലേക്ക് കൂപ്പുകുത്തുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്
തിരുവന്തപുരം: വരും ദിവസങ്ങളില്‍ മഴ മാറി ചൂട് വര്‍ധിച്ചാല്‍ ഒക്ടോബര്‍ മാസത്തില്‍ കേരളം കനത്ത വൈദ്യുതി ക്ഷാമത്തിലേക്ക് കൂപ്പുകുത്തുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്. പ്രതിസന്ധി മുന്‍കൂട്ടി കണ്ട് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് ശ്രമം നടത്തിയിരുന്നുവെങ്കിലും ആവശ്യമായ അളവില്‍ വൈദ്യുതി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തുടക്കത്തില്‍ 300 മെഗാവാട്ട് ആവശ്യപ്പെട്ടതില്‍ 88 മെഗാവാട്ട് മാത്രമാണ് ലഭ്യമായത്. ഇതിനെത്തുടര്‍ന്ന് 600 മെഗാവാട്ടിനായി വീണ്ടും ക്ഷണിച്ച ടെന്‍ഡറില്‍ വളരെ കുറച്ച് കമ്പനികള്‍ മാത്രമാണ് താല്‍പര്യം പ്രകടിപ്പിച്ചത്. കമ്പനികള്‍ ആവശ്യപ്പെട്ട ഉയര്‍ന്ന വില കണക്കിലെടുത്ത് കരാറുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനായി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരിക്കുകയാണ് അധികൃതര്‍.
വാര്‍ഷിക ഉപയോഗത്തില്‍ സാധാരണയായി ആറ് ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കാറുള്ളതെങ്കിലും സെപ്റ്റംബറിലെ ഉപയോഗം 18 ശതമാനമായി ഉയര്‍ന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ഈ നിരക്കില്‍ വൈദ്യുതി ഉപയോഗം തുടര്‍ന്നാല്‍ ഒക്ടോബറിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാവാത്ത അവസ്ഥയിലാകും. ഒക്ടോബര്‍ പകുതിയോടെ തുലാമഴ എത്തുമായിരിക്കും എന്ന പ്രതീക്ഷയുണ്ടെങ്കിലും എല്‍-നിനോ പ്രഭാവം കാരണം മഴ ലഭ്യത കുറയാന്‍ സാധ്യതയേറെയാണ്
