ചർച്ച് ഓഫ് ഗോഡ് ആസ്‌ട്രേലിയ ഇന്ത്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസ്
ബ്രിസ്ബൻ: ചർച്ച് ഓഫ് ഗോഡിന്റെ ആസ്‌ട്രേലിയ ഇന്ത്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസ് ഒക്ടോബർ 8 വ്യാഴം മുതൽ 10 ശനി വരെ നടക്കും.
ഒക്ടോബർ 8 വ്യാഴം വൈകിട്ട് ഏഴിന് ആസ്‌ട്രേലിയ നാഷണൽ ഓവർസിയർ വാൾട്ടർ അൾവാരസ് കോൺഫ്രൻസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ചാപ്റ്റർ ജനറൽ കൺവീനർ പാസ്റ്റർ ജസ്‌വിൻ മാത്യൂസ് അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ റവ. ജോ കുര്യൻ (യു കെ ), പാസ്റ്റർ ജോൺ തോമസ് (ഹൂസ്റ്റൺ), പാസ്റ്റർ കെ സി ജോൺ (ചെയർമാൻ പവർവിഷൻ), എന്നിവർ പ്രസംഗിക്കും. ഡോ. ബ്ലസ്സൻ മേമന, സ്പിരിച്വൽ വോയിസ് (കൊച്ചുമോൻ) തുടങ്ങിയവർ ഗാന ശിശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ ടിം ഹിൽ (ജനറൽ ഓവർസിയർ), റവ. ആൻഡ്രൂ ബിന്ദ (ഫീൽഡ് ഡയറക്‌ടർ), മാർക്ക് മോറീസ് (സൂപ്രണ്ട്) തുടങ്ങിയ കർത്തൃദാസന്മാർ ആശംസകൾ അറിയിക്കും.
ആസ്ട്രേലിയൻ ചർച്ച് ഓഫ് ഗോഡിന്റെ ആദ്യ കോൺഫ്രൻസ് ആയ ഈ മീറ്റിംഗുകൾ സൂം,ഫേസ്ബുക്ക്, യൂടൂബ് എന്നീ നവ മാദ്ധ്യമങ്ങളിലൂടെ സംബന്ധിക്കാവുന്നതാണ്.
കോൺഫ്രൻസിന്റെ നടത്തിപ്പുകൾക്കായി പ്രാർത്തനകൾ നടന്നു വരുന്നു. സഭാ സംഘടനാ വ്യത്യാസമില്ലാതെ എല്ലവർക്കും പങ്കടുക്കുവാൻ അവസരങ്ങൾ ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജസ്‌വിൻ മാത്യൂസ് +61 451 665 431.