റഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി വിളിച്ചു

0

റിയാദ്: മലയാളികള്‍ ക്രൗഡ് ഫണ്ടിങിലൂടെ കോടികള്‍ സമാഹരിച്ചത് ലക്ഷ്യത്തിലേക്ക് ഒരുചുവട് കൂടി അടുക്കുന്നു. സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന മലയാളിയായ അബ്ദുര്‍റഹീമിന്റെ മോചനം സംബന്ധിച്ച ആശ്വാസവാര്‍ത്തകളാണ് പുറത്തുവരുന്നത്. കൊല്ലപ്പെട്ട അനസ് അല്‍ ശഹ്‌രിയുടെ കുടുംബത്തെ കോടതി ഫോണില്‍ ബന്ധപ്പെട്ടതായി കുടുംബ വക്കീല്‍ മുബാറക് അല്‍ ഖഹ്താനി പറഞ്ഞതായി റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ധീഖ് തുവ്വൂര്‍ അറിയിച്ചു. കുടുംബം ആവശ്യപ്പെട്ട ദിയാധനം സമാഹരിച്ചതായും മാപ്പ് നല്‍കാന്‍ സമ്മതം അറിയിച്ചതായും വധശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഭാഗം വക്കീല്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ തുടങ്ങിയത്. ഏപ്രില്‍ 15നാണ് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് കോടതിയില്‍ നിന്ന് അനസിന്റെ കുടുംബത്തെ വിളിച്ച് പ്രതിഭാഗത്തിന്റെ അപേക്ഷയുടെ ആധികാരികത ഉറപ്പിക്കുകയായിരുന്നു. റഹീമിന്റെ മോചനത്തിനു വേണ്ടി മലയാളികള്‍ ഓണ്‍ലൈനായി 34 കോടിയിലേറെ രൂപയാണ് സമാഹരിച്ചത്.

You might also like