കുവൈത്തിൽ കർശന വ്യവസ്ഥകളോടെ പുതിയ റെസിഡൻസി നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സൂചന.
കുവൈത്തിൽ കർശന വ്യവസ്ഥകളോടെ പുതിയ റെസിഡൻസി നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സൂചന. ഇതനുസരിച്ച് താൽക്കാലിക റസിഡൻസി പെർമിറ്റുകൾ മൂന്ന് മാസത്തേക്ക് മാത്രമാണെങ്കിലും, ആവശ്യമെങ്കിൽ, ഒരു വർഷം വരെ ഇത് നീട്ടാവുന്നതാണ്. പ്രവാസികൾക്ക് അഞ്ചു വർഷം വരെ സ്ഥിര താമസാനുമതി നൽകാനുള്ള വ്യവസ്ഥകളും പുതിയ റസിഡൻസി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നയതന്ത്രജ്ഞർ, രാഷ്ട്രത്തലവന്മാർ, മറ്റ് നിർദ്ദിഷ്ട വ്യക്തികൾ എന്നിവരെ ചില റെസിഡൻസി നിബന്ധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുവൈത്ത് ഒപ്പുവെച്ച അന്താരാഷ്ട്ര കരാറുകൾക്ക് അനുസൃതമായാണ് റസിഡൻസി നിയമങ്ങൾ പുതുക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതുകൂടാതെ
പാസ്‌പോർട്ട് നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ പ്രവാസികൾ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരിക്കണം.
കൂടാതെ സന്ദർശക വിസയിൽ വരുന്നവരെ കൂടിയത് മൂന്ന് മാസം മാത്രമേ രാജ്യത്ത് താമസിക്കാൻ അനുവദിക്കുകയുള്ളൂ.നിലവിൽ ഒരു മാസമാണ് വിവിധ സന്ദർശക വിസകളുടെ കാലാവധി. മാത്രവുമല്ല, നിശ്ചിത കാലാവധിക്കുള്ളിൽ രാജ്യം വിടൽ നിർബന്ധമാണെന്നും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. റെഗുലര്‍ റസിഡന്‍സി പരിധി അഞ്ച് വര്‍ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നാല് മാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്ത് താമസിക്കാന്‍ കഴിയില്ല. സ്വകാര്യ കമ്പനിയിലുള്ളവര്‍ക്ക് 6 മാസമാണ് കലാവധി.