ജപ്പാനിലെ നോട്ടോ മേഖലയില്‍ 6.4 തീവ്രതയുള്ള വന്‍ ഭൂചലനം
ടോക്കിയോ: ജപ്പാന്റെ വടക്കന്‍-മധ്യ മേഖലയായ നോട്ടോയില്‍ ശക്തമായ ഭൂചലനം. നോട്ടോ പെനിന്‍സുലയുടെ പടിഞ്ഞാറന്‍ തീരത്ത് 10 കിലോമീറ്റര്‍ ആഴത്തില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
2024 ജനുവരി ഒന്നിന് നോട്ടോ മേഖലയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 370-ലധികം പേര്‍ മരിക്കുകയും റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകരുകയും ചെയ്തിരുന്നു.
നോട്ടോ പെനിന്‍സുലയുടെ വടക്കേ അറ്റത്തുള്ള ആണവ നിലയത്തില്‍ ചൊവ്വാഴ്ച അസ്വാഭാവികതയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഷിക ആണവ നിലയത്തിലെ പ്രവര്‍ത്തനരഹിതമായ രണ്ട് റിയാക്ടറുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. റേഡിയേഷന്‍ ചോര്‍ച്ച ഉണ്ടായിട്ടില്ല.